ബജറ്റ് 2026-27

നമ്മുടെ ഗ്രാമങ്ങളും നഗരങ്ങളും കൂടുതൽ ശക്തവും സ്വയം പര്യാപ്തവുമായ പ്രാദേശിക ഭരണ സംവിധാനമാക്കാനുള്ള ദിശാബോധമാണ് ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ്. കേരള സംസ്ഥാനത്തിന്റെ അടിസ്ഥാനവികസനത്തിന് അടിത്തറയാക്കുന്ന സ്ഥാപനമാണ്. അതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവും ആക്കുകയാണ് ഈ ബജറ്റിന്റെ ലക്ഷ്യം. കൃഷി സാംസ്കാരികമായിട്ടുള്ള ഒരു ജനതയാണ് ചളവറയിൽ ഉള്ളത്.      കമഴ്ത്തി വച്ച പോലെയുള്ള ഒരു ഗ്രാമമാണ് ചളവറയെന്നാണ് ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റം സ്വതന്ത്ര സമര സേനാനിയുമായിരുന്ന ഐസിപി പറഞ്ഞത്. ചളവറയുടെ ചുറ്റും കുന്നുകളാണ് ഈ കുന്നുകൾക്കിടയിലെ താഴ്മരങ്ങൾ - താഴ് മരങ്ങൾക്കിടയിൽ അല്പം വിശാലമായ പാടശേഖരങ്ങൾ, അൻപതോളം വലിയ ജലാശയങ്ങളും അതിലെ ചെറുകുളങ്ങളും, കുന്നുകൾ മഴവെള്ളം സംഭരിച്ച് നീരുറവകൾ ആക്കി മാറ്റുന്നു ഇങ്ങനെയാണ് ചളവറയുടെ ഭൂപ്രകൃതി. ഇവിടെ പ്രധാനമായും നെല്ല്, തെങ്ങ്, റബ്ബർ ,കശുമാവ്, കുരുമുളക്, വാഴ, അത്യാവശ്യം പച്ചക്കറികൾ ഇതാണ്  കൂടുതൽ കൃഷി ചെയ്യുന്നത് ഈ ബജറ്റ് നെൽകൃഷിക്ക് കൂടുതൽ പരിഗണന കൊടുത്തുകൊണ്ടുള്ള ബജറ്റ് ആണ് 2026 ബഡ്ജറ്റിൽ അടിസ്ഥാന സൗകര്യ  വികസനത്തിനു മുൻഗണന നൽകുന്നു. ഗ്രാമീണ റോഡുകളുടെ നവീകരണം ശുചിത്വ പ്രവർത്തനങ്ങളുടെ ശാക്തീകരണം എന്നിവയ്ക്ക് വലിയ വിഹിതം മാറ്റിവച്ചിട്ടുണ്ട്. സഭകളും പഞ്ചായത്തുകളും ഡിജിറ്റൽ ഭരണ സംവിധാനത്തിലേക്ക് പൂർണമായും മാറ്റുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹരിത വികസനമാണ് ഈ ബജറ്റിന്റെ പ്രധാന ആസൂത്രണം. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, ഹരിത കെട്ടിടങ്ങൾ, സോളാർ എനർജി പ്രോത്സാഹനം എന്നിവയ്ക്കായി പ്രത്യേക ഫണ്ട് സൃഷ്ടിച്ചിരിക്കുന്നു. കാലാവസ്ഥ മാറ്റത്തെ നേരിടാൻ പ്രാദേശിക തലത്തിൽ ശക്തമായ ഇടപെടലുകൾ ആരംഭിക്കും. സ്ത്രീശാക്തീകരണം, യുവജന തൊഴിൽ സാധ്യതകൾ, സ്വയംതൊഴിൽ പദ്ധതികൾ എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു. കുടുംബശ്രീ പോലുള്ള ജനകീയ പ്രസ്ഥാനങ്ങളുമായി സാമ്പത്തിക സ്വയം പര്യാപ്തത ഉറപ്പാക്കും. പട്ടികജാതി വിഭാഗങ്ങൾക്കും, വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. ആരോഗ്യ വിദ്യാഭ്യാസം പ്രാദേശിക ഭരണത്തിന്റെ അടിസ്ഥാന ചുമതലയാണ് .പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യ വികസന സ്മാർട്ട് അംഗൻവാടികൾ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കും ധനസഹായം വർധിപ്പിച്ചിട്ടുണ്ട്. ഈ ബഡ്ജറ്റ് ഒരു സാമ്പത്തിക രേഖ മാത്രമല്ല വികസനത്തിന്റെ ദർശന രേഖയാണ്. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സുതാര്യവും ഉത്തരവാദിത്വവും  മുൻനിർത്തി നാം മുന്നോട്ട് പോകുന്നു. ജനങ്ങൾക്ക് വേണ്ടി ജനാധിപത്യ ലക്ഷ്യത്തോടെ ജനാധിപത്യം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് 2026-27 വർഷത്തെ വാർഷിക ബജറ്റ് .

  • ബജറ്റ് 2026-27