സംസ്ഥാന സർക്കാർ
പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
സന്ധ്യ വി കെ
പ്രസിഡൻ്റ്
ഉണ്ണ്യേൻകുട്ടി
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീജ ഗിരീഷ്
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
പ്രീത സി
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
അബീബ അൻവർ
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ഗൗരി ആർ ലാൽജി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
ചളവറ ഗ്രാമപഞ്ചായത്ത്ചരിത്രവും പൈതൃകവും പ്രകൃതിസമ്പത്തും ജനജീവിതവും📍 27.90 ച.കി.മീ. 🏘️ 17 വാർഡുകൾ 📅 രൂപീകൃതം – 1963 🌿 ചളവറ ഗ്രാമപഞ്ചായത്ത് – ഒരു പരിചയംഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില് വരുന്ന ചളവറ ഗ്രാമപഞ്ചായത്തിലെ പ്രധാന കാര്ഷികവിളകള് നെല്ല്, തെങ്ങ്, കവുങ്ങ്, കശുവണ്ടി, ഇഞ്ചി, വാഴ, പച്ചക്കറികള് എന്നിവയാണ്. മൊത്തം ഭൂവിസ്തൃതിയുടെ 30% കുന്നിന് പ്രദേശങ്ങളാണ്. ഇവിടുത്തെ മണ്ണ് പാറകള് നിറഞ്ഞ ചെമ്മണ്ണാണ്. ഭൂവിസ്തൃതിയുടെ 40% ത്തോളം ചരിഞ്ഞ പ്രദേശങ്ങളും 30% സമതലങ്ങളുമാണ്.ഇവിടുത്തെ മണ്ണ് ഫലപുഷ്ടിയുള്ള ചെളിമണ്ണാണ്. മഴയെ ആശ്രയിച്ചാണ് ചളവറ പഞ്ചായത്തിലെ കാര്ഷിക മേഖല നിലനില്ക്കുന്നത്. പഞ്ചായത്തില് ആകെ 13.5 കി. മീ. ദൈര്ഘ്യമുള്ള തോടുകളുണ്ട്. പഞ്ചായത്തിന്റെ ചരിഞ്ഞ പ്രദേശങ്ങളില് തെങ്ങ്, കവുങ്ങ്, കശുമാവ് എന്നിവയും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഈ പഞ്ചായത്തിലെ ചരിഞ്ഞ പ്രദേശങ്ങളിലെ മണ്ണ് ഫലഭൂയിഷ്ഠമാണ്.📅രൂപീകൃതമായ വർഷം1963📐വിസ്തീർണ്ണം27.90 ച.കി.മീ.🏘️വാർഡുകൾ17💧തോടുകളുടെ നീളം13.5 കി.മീ.🏞️ ഭൂപ്രകൃതിയും മണ്ണുംചളവറ ഗ്രാമപഞ്ചായത്ത് ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്....