2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സമയ പരിധി 2026 ഒക്ടോബർ 31 വരെ നീട്ടി.
കുടുംബശ്രീ

കുടുംബശ്രീ

ചളവറ ഗ്രാമപഞ്ചായത്ത്

കുടുംബശ്രീ
കേരളത്തിലെ സ്ത്രീകളുടെ സാമൂഹികശാക്തീകരണത്തിനും ദാരിദ്ര്യനിർമ്മാർജനത്തിനും വലിയ സംഭാവന നൽകിയ ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീ. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും സാമൂഹിക പങ്കാളിത്തവും വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
തുടക്കം
1998 മേയ് 17-ന് കേരള സർക്കാർ ആരംഭിച്ച സംസ്ഥാന ദാരിദ്ര്യ നിർമ്മാർജന മിഷനാണ് കുടുംബശ്രീ. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജനപങ്കാളിത്തത്തോടെയും ഈ പദ്ധതി പ്രവർത്തിക്കുന്നു.
സ്ഥാപിതമായ വർഷം
1998
ലക്ഷ്യം
ദാരിദ്ര്യ നിർമാർജ്ജനം &
സ്ത്രീ ശാക്തീകരണം
തലതലം (Three Tier System)
1
അയൽക്കൂട്ടം
(NHG)
10–20 സ്ത്രീകളുടെ അടിസ്ഥാന യൂണിറ്റ്. അനേകം അയൽക്കൂട്ടങ്ങൾ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്നു.
2ADSവാർഡ് തല ഏകോപനം നടത്തുന്നതിനുള്ള സംവിധാനമാണ് ADS.
3CDSപഞ്ചായത്തുതല ഏകോപനം നിർവഹിക്കുന്ന സംവിധാനമാണ് CDS.
പ്രധാന പ്രവർത്തനങ്ങൾ
സ്ത്രീ ശാക്തീകരണം
സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണം ഉറപ്പാക്കുക.
സ്വയംസഹായ സംഘങ്ങളുടെ (NHG) രൂപീകരണവും പ്രവർത്തനവും
അയൽക്കൂട്ടങ്ങൾ വഴി സമ്പാദ്യം, വായ്പ, കൂട്ടായ പ്രവർത്തനങ്ങൾ.
സ്വയംതൊഴിൽ സംരംഭങ്ങൾ
വിവിധ തരത്തിലുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നു.
ദാരിദ്ര്യ നിർമ്മാർജ്ജനം
ഗ്രാമപഞ്ചായത്ത് തലത്തിൽ വിവിധ പദ്ധതികളിലൂടെ ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.
ഉപജീവന മാർഗ വികസനം
കൃഷി, മൃഗസംരക്ഷണം, ക്ഷീരസംരംഭം, സേവനമേഖല തുടങ്ങിയവയിൽ തൊഴിൽ സൃഷ്ടിക്കുക.
സാമ്പത്തിക ഉൾച്ചേർക്കൽ
ബാങ്ക് വായ്പ, മൈക്രോ ഫിനാൻസ്, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ ലഭ്യമാക്കുക.
കാർഷിക പ്രവർത്തനങ്ങൾ
കൈത്തൊഴിൽ, കൂട്ടുകൃഷി, പച്ചക്കറി കൃഷി, പോഷകത്തോട്ടം എന്നിവ പ്രോത്സാഹിപ്പിക്കുക.
സാമൂഹിക വികസന പ്രവർത്തനങ്ങൾ
ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ.
പരിശീലനവും നൈപുണ്യ വികസനവും
തൊഴിലിലും സംരംഭകത്വപരമായ പരിശീലനങ്ങൾ നൽകുക.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരണം
ഗ്രാമപഞ്ചായത്ത് വികസന പദ്ധതികളിൽ പങ്കാളിത്തം ഉറപ്പാക്കുക.
പരിസ്ഥിതി സംരക്ഷണം
മാലിന്യ സംസ്കരണം, വൃക്ഷത്തൈ നടീൽ, ഹരിത പ്രവർത്തനങ്ങൾ.
ബാലസഭയും യുവജന പ്രവർത്തനങ്ങളും
കുട്ടികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുക.
കുടുംബശ്രീ – സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റം
ജീവനക്കാരുടെ വിവരങ്ങൾ
അസിസ്റ്റന്റ് സെക്രട്ടറി
പ്രശാന്ത് പി എസ്
പ്രശാന്ത് പി എസ്
അസിസ്റ്റന്റ് സെക്രട്ടറി
പേര് : പ്രശാന്ത് പി എസ്
തസ്തിക: അസി. സെക്രട്ടറി
ഓഫീസ് വിലാസം:
ചളവറ ഗ്രാമപഞ്ചായത്ത് ഓഫീസ്,
ചളവറ പി.ഒ., പാലക്കാട് – 679505
ഫോൺ:
0466-2289387
ഇ-മെയിൽ:
ddpchalavarapkd@gmail.com
കുടുംബശ്രീ ചെയർപേഴ്സണ്‍
ജീവനക്കാരന്റെ ഫോട്ടോ
സുനന്ദ പി
കുടുംബശ്രീ ചെയർപേഴ്സണ്‍
പേര്: സുനന്ദ പി
തസ്തിക: കുടുംബശ്രീ ചെയർപേഴ്സണ്‍
ഓഫീസ് വിലാസം:
ചളവറ ഗ്രാമപഞ്ചായത്ത് ഓഫീസ്,
ചളവറ പി.ഒ., പാലക്കാട് – 679505
ഫോൺ:
0466-XXXXXXX
അക്കൗണ്ടന്റ്
ജീവനക്കാരന്റെ ഫോട്ടോ
ഹൃദ്യ
അക്കൗണ്ടന്റ്
പേര്: ഹൃദ്യ
തസ്തിക: അക്കൗണ്ടന്റ്
ഓഫീസ് വിലാസം:
ചളവറ ഗ്രാമപഞ്ചായത്ത് ഓഫീസ്,
ചളവറ പി.ഒ., പാലക്കാട് – 679505
ഫോൺ:
0466-XXXXXXX